2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

*ഒഡേസ മൂവീസ്‌* നല്ല സിനിമക്കായി ഒരു ജനകീയപ്രസ്താനം

80കളിൽ ഫിലിംസൊസൈറ്റീ പ്രസ്താനത്തെ ജനകീയവ്ല്കരിക്കുകയും,മൂലധനത്തിന്നെതിരായ ജനകീയസിനിമാനിർമ്മാണ മുദ്രാവാക്യ്ം സാർത്ഥകമാക്കുകയും ചെയ്ത മഹാപ്രതിഭയായ ജോൺ എബ്രഹാമിന്ന് ശേഷം ഒഡേസാ മൂവീസ്‌ അക്ഷരാത്ഥത്തിൽ അടച്ചു പൂട്ടിപ്പോയിരുന്നു.90കളിൽ ലോകസിനിമയിൽ പുത്തൻ ഉണർവ്വും സാങ്കേതിക വിദ്യയിലുണ്ടായ വികാസവും ലഘു സിനിമകളും,ഡോക്യുമെന്ററികളും നിർമ്മിക്കാനുള്ള അഭൂതപൂർവമായ സാഹചര്യം കൈവന്നു.ഈ സാഹചര്യത്തിൽ ലോകത്തെമ്പാടും ദ്രുശ്യമേഖലയിൽ NGOകളുടെ കടന്നുകയറ്റം വ്യാപകമാവുകയും ആധിപത്യം ചെലുത്തുകയും ചെയ്തു.ഇത്തരമൊരവസ്ഥയിലായിരുന്നു കേരളത്തിൽ ഒഡേസ മൂവീസ്‌ പുനസംഘടിപ്പിച്ചുകൊണ്ട്‌ ജോണിന്റെ ബദൽ സിനിമ നിർമാണ കാഴ്ചപ്പാടിൽ സിനിമ നിർമ്മാണം പുനരാരംഭിക്കുന്നത്‌. ലോകക്ലാസിക്ക്‌ സിനിമകൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതീന്റെ ഭാഗമായി LCDപ്രൊജക്ടറുകളും,ലോകക്ലാസിക്ക്‌ സിനിമകളുടെ നല്ലൊരുശേഖരവും ഒഡേസയിലുണ്ട്‌.വ്യാപകമായി വിദ്യാലയങ്ങളിലും,തെരുവിലും പ്രദർശനങ്ങൾ നടത്തിക്കൊണ്ടിരിക്കയാണു.സിനിമ ജേണൽ ഒരു ലക്കം പുറത്തിറക്കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങി തുടർച്ചയായി പ്രസിദ്ധ‍ീകരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ത്വരിതഗതിയിൽ നടക്കുന്നുണ്ട്‌.ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ച്ചലച്ചിത്രകാരന്മാരിൽ ഭൂരിഭാഗവും വ്യവസ്ഥാപിത കാഴ്ചപ്പാടുകളുമായി ദ്ര്യശ്യ മേഖലയിൽ നിലയുറപ്പിക്കുമ്പോൾ മറ്റൊരുകൂട്ടർ അരാഷ്ട്രീയ നിലപാടുകളുമായി ചുരുങ്ങിയിരിക്കുന്നു.ചലച്ചിത്രമേളകളിലാവട്ടെ സർക്കാർ ഏജൻസികളിലൂടെ അരാഷ്ട്രീയ -കച്ചവട സിനിമകൾക്ക്‌ ഏറെപ്രാധാന്യം നൽകുന്ന അവസ്ത മുൻപ്‌ ഇല്ലാത്തവിതത്തിലാണ്.കേരളത്തിലെ ഇടത്പക്ഷ പ്രസ്താനം നേരിടുന്നപ്രതിസന്തി യുംNGOകളുടെ ഈമേഖലയിലേക്കുള്ള കടന്നുകയറ്റവും ശക്തവും സർവ വ്യാപിയുമായി.രാഷ്ട്രീയ ചലച്ചിത്രകാരന്മാരുടെ നിലവിലുള്ള വളർച്ച അസ്തമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തിൽ ഫിലിം സൊസൈറ്റി പ്രസ്താനം പോലും സമാന്തര സിനിമകളുടെ അജണ്ട ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല എന്നത്‌ ഒരു യാഥാർഥ്യമാണ്. ഇതിനെ യെല്ലാം അതി ജീവിക്കുക എന്ന ശ്രമകരമായ ദൈത്യം ഇപ്പോൾ ഒഡേസക്കുണ്ട്‌. ഒന്നാമത്തെ ഡോക്യുമെന്ററി കവി എ അയ്യപ്പനെക്കുറിച്ചുള്ളതാണ്."ഇത്രയും യാതഭാഗം" രണ്ടാമത്തേത്‌ കേരളത്തിലെ മനുഷ്യാവകാശപ്രശ്നങ്ങളും,പൗരാവകാശങ്ങളെയും സ;വർഗീസിനെ വെടിവെച്ചു കൊന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്ത്ലിലൂടെ ചർച്ച ചെയ്യുന്നു. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന"മോർച്ചറി ഒ‍ാഫ്‌ ലൗ" കാമവും പ്രണയവും ഉള്ളടക്കമായിവരുന്ന ഡോക്യുമെന്ററിയാണ്.നല്ല സിനിമക്കായുള്ള ജനകീയ പ്രസ്താനത്തെ പ്രോത്സാഹിപ്പിക്കുക എന്നത്‌ കച്ചവട സിനിമക്കെതിരെയുള്ള പോരാട്ടത്തിന്റെ പക്ഷത്ത്‌ അണിചേരലാണ്.

3 അഭിപ്രായങ്ങൾ:

സാല്‍ജോҐsaljo പറഞ്ഞു...

ഒഡേസ മൂവിയെപറ്റി അറിയില്ലായിരുന്നു. നന്ദി.

കാണി ഫിലിം സൊസൈറ്റി പറഞ്ഞു...

ഒഡേസയുടെ പ്രവര്‍ത്തനങള്‍ ഇപ്പൊള്‍ സജീവമാണോ?സമാന്തര സിനിമാപ്രസ്ഥാനത്തെ ആരെങ്കിലും മുന്നൊട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഇപ്പൊള്‍ അത് ഫിലിം സൊസൈറ്റി പ്രസ്ഥാനം മാത്രമല്ലെ?

Roby പറഞ്ഞു...

ജോണ്‍ എബ്രഹാമിന്റെ സിനിമകളുടെ കോപ്പിറൈറ്റ്/ഉടമസ്ഥത അവകാശം ആരുടെ കൈയിലാണെന്ന് ഒന്ന് അന്വേഷിച്ച് പറഞ്ഞു തരാമോ?
ബ്ലോഗില്‍ ഇമെയില്‍ വിലാസമൊന്നും കണ്ടില്ല. അതുകൊണ്ടാണ്‌ ഈ കമന്റ് ഇടേണ്ടി വന്നത്.
എനിക്കൊരു മെയില്‍ അയക്കുമോ?
roby.kurian[at]gmail.com