രാജ്യത്ത് അഴിമതിക്കേസുകൾ ദിനം പ്രതിയെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.
രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിക്കേസ് എന്നു വിലയിരുത്തുന്ന 1.76 ലക്ഷം കോടിയുടെ കേസിൽ കോടതി
സിബിഐ ക്കെതിരെരൂക്ഷമായ വിമർശ്ശനം ഉന്നയിച്ചു കഴിഞ്ഞു.
നാളിതു വരെ വെളിപ്പെട്ട അഴിമതിക്കേസുകളിൽ സിബിഐ ക്കെതിരേയുള്ള കോടതിയുടെ വിമർശ്ശനം ഇത് ആദ്യത്തേതൊന്നുമല്ല.
ഭരണ തലത്തിലെ അഭൂതപൂർവ്വമായ അഴിമതിയും ക്രിമിനലുകൾ എന്ന നിലയിലേക്കുള്ള ഭരണ കൂടത്തിലെ ഉന്നത സ്ഥാനീയരുടെ അധ:പ്പതനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായിട്ട് ഒരു പാടു നാളുകളായെങ്കിലും കക്ഷി താല്പ്പര്യമനുസരിച്ചാണ് ചർച്ചയുടെചൂരും ചൂടും കാണപ്പെടാറ്.
ഇതാകട്ടെ രാഷ്ട്രത്തിന്റേയും അതിലെ കോടിക്കണക്കിന്ന് വരുന്ന ജനവിഭാഗങ്ങളുടേയും ഭാവിയിൽ താല്പര്യമുള്ളവലിയൊരു വിഭാഗം ജനങ്ങളെ സംഭീതരും ആശങ്കാകുലലരു മാക്കിയിട്ടുണ്ടു .
എന്നാൽ പത്ര-ദൃശ്യ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന ചർച്ചാ കോമഡി പ്രോഗ്രാമുകളിലെ മെഗാസൂപ്പർ ചർച്ചിയന്മാരയ പരമ്പരാഗത സ്ഥിര നായകന്മാരും ,വലതു പക്ഷ പിന്തിരിപ്പൻ ബുദ്ധി ജീവിതങ്ങളും
ഈ വിഷയത്തെ കേവല വ്യക്തിഗത ധാർമ്മികതയുടേയോ,വ്യക്തി ശുദ്ധിയുടെയോ മാത്രം പ്രശ്നമാക്കി ചുരുക്കിയെടുക്കാനും,
അങ്ങേയറ്റം രാജ്യദ്രോഹ സ്വഭാവം കൈവരിച്ചിട്ടുള്ളതും -ഇതിൽ അടങ്ങിയിരിക്കുന്ന വളരെ വ്യക്തമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ
വഴിതിരിച്ചു വിടാനും മൂടിവെക്കാനും കൂട്ടായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സ്പെക്ട്രം അഴിമതി പുതിയ മാനങ്ങൾ കൈവരിക്കാൻ ഏറെ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീർണ്ണത
പോടുന്നനവേ രൂപം കൊണ്ടതല്ല .
പണാധിപത്യവും അധോലോക പ്രവർത്തനങ്ങളും രാഷ്ട്രീയത്തിൽ കടന്നുനരുന്നതും,അധികാര കൈമാറ്റത്തിന്ന് ശേഷം
വളരെ ചെറിയ ഒരു ഇടവേളയൊഴിച്ചാൽ ഇന്ത്യ ഭരിച്ചു പോരുന്ന കോൺഗ്രസ്സും അതിൽ നിന്ന് പിരിഞ്ഞു പോന്ന മറ്റു രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടു തന്നെയാണ് .
നാലണ മെമ്പർഷിപ്പിന്റെ പിൻബലത്തിൽ കെട്ടിപൊക്കിയതെന്ന പാരമ്പര്യം അവകാശപ്പെടുമ്പോഴും ,അധികാരകൈമാറ്റത്തിന്ന് മുമ്പുതന്നെ ഇന്ത്യയിലെ വൻ കിട ദല്ലാൾ കുത്തകകൾ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ഫണ്ടിംഗ് ഏജൻസികളായി ക്കഴിഞ്ഞിരുന്നു. വിദേശമൂലധനത്തിന്റേയും നാടൻ മുതലാളിമാരുടേയും ഭൂസ്വാമി മാരുടേയുമൊക്കെ താല്പര്യങ്ങൾ സംരക്ഷിച്ച ഒരു ദശബ്ദക്കാലത്തെ ഭരണത്തിന്റെ ഫലമായി 1960 കളുടെ ആരംഭത്തിൽ തന്നെ കോൺഗ്രസ്സിന്റെ ബഹുജനാടിത്തറ പൂർണ്ണമായി തകർന്നു കഴിഞ്ഞിരുന്നു .
ഭരണ വർഗ്ഗ വൈരുധ്യങ്ങളീലൂടെ സ്വതന്ത്രാ പാർട്ടിയും ജനസംഘവും നിലവിൽ വരികയും അതുവരെ കോൺഗ്രസ്സിന്ന് ഒപ്പം നിലയുറപ്പിച്ചിരുന്ന ബോബെ -അഹമ്മദാബാദ് ബിസ്സിനസ്സ് ലോബിയിലൊരു വിഭാഗവും കൂടി നല്ലൊരു വിഭാഗം ഫ്യൂഡൽ ശക്തികളും ,രാജകുടുംബാഗങ്ങളുമെല്ലാം ഈ പാർട്ടികളെ പരസ്യമായി പിന്തുണച്ചു തുടങ്ങുകയും ചെയ്തു.
1967 ലെ തെരഞ്ഞടുപ്പിനേതുടര്‍ന്ന്‍ ഇന്ദിരാഗാന്ധി ഗവണ്മെന്റ് പ്രിവി പെഴ്സ് നിർത്തലാക്കിയതും അഴിമതിക്കെതിരേയെന്ന വ്യാജേന
കമ്പനി സംഭാവനകൾക്ക് നിരോധനം ഏർപ്പെടുത്തിയതും ഈ പശ്ചാത്തിലായിരുന്നു.
ഇക്കാലമാവുമ്പേഴേക്ക് വിദേശ മൂലധനത്തിന്റെ വൻ തോതിലുള്ള കടന്നു കയറ്റവും കാലഹരണപ്പെട്ട ഭൂബന്ധങ്ങളുടെ തുടർന്നുള്ള
നില നില്‍പ്പും,ഉല്പാദന മേഖലകളെ ശിഥിലീകരിക്കുകയും ഭരണ വർഗ്ഗങ്ങളുടേതന്നെ മുൻ കയ്യിൽ വ്യാപകമായ ഊഹക്കച്ചവടവും
അധോലോക പ്രവർത്തനങ്ങളും ശക്തിപ്പെടുകയും ചെയ്തു.
ബോബെയിലെ കെട്ടിടമാഫിയ,വടക്ക് കിഴക്കനിന്ത്യയിലെ വനം മാഫിയ,ധാൻ ബാദിലെ കല്‍ക്കരി മാഫിയ,തെക്കേയിന്ത്യിലെ അബ്കാരി മാഫിയ, തുടങ്ങി ഇന്ത്യയിലാകമാനം കുപ്രസിദ്ധി നേടിയ അധോലോക സംഘങ്ങൾ,
അഖിലേന്ത്യാഭരണപാർട്ടിയുടെ കാർമ്മികത്വത്തിലും സംരക്ഷണയിലും വളർന്നു വരുന്നതും ഈ സാഹചര്യത്തിലായിരിന്നു.
മയക്കു മരുന്നു ബിസ്സിനസ്സ്,കള്ളക്കടത്ത്,തട്ടികൊണ്ടു പോകൽ ,പെൺ വാണിഭം,റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ്,ഊഹക്കച്ചവടം,
തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്ന് പോലീസ് ,രഹസ്യ പോലീസ് സംവിധാനങ്ങളുടെ
സർവ്വ വിധ പിന്തുണയും ഈ മാഫിയാ സംഘങ്ങൾക്ക് ലഭ്യമായിരുന്നു.
70 കൾ ആവുമ്പോഴേക്കും ഇന്ത്യൻ ഭരണകൂടം നേരിട്ടുതന്നെ നിരവധി അഴിമതിക്കേസുകളിലും കുംഭകോണങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിലൂം ഉൾപ്പെടുന്നതായി കാണാം .
1971 ലെ തെരഞ്ഞെടുപ്പിന്ന് തൊട്ട്മുമ്പുള്ള മൂന്നാഴ്ചക്കുള്ളിൽ വിദേശ-നാടൻ കമ്പനികൾക്ക് 700 ഇറക്കുമതി ലൈസൻസ് നല്‍കിക്കൊണ്ട് കോടിക്കണക്കിന്ന് രൂപാ കൈക്കൂലി വാങ്ങിയതും ഭരണ നേതൃത്വം തന്നെ 6 ദശലക്ഷം ഡോളർ കമ്മീഷൻ ഉറപ്പാക്കിയ പഞ്ചസാര ഇടപാടും എൽ എൻ മിശ്ര വധവും നാഗർ വാല സംഭവുമെല്ലാം ഏതാനും ചില ഉദാഹരണങ്ങൾ മാത്രം .
തീർച്ചയായും ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല . ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെയും `ഭരണരാഷ്ട്രീയത്തിന്റേ അനുദിനം തീവ്രതയാർജ്ജിച്ച ജീർണ്ണയുടേയും പ്രതിഫലനങ്ങളുമായിരുന്നു ഇവ .
പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാപുറം പൂച്ചുകളും അവസാനിപ്പിച്ച് ഇന്ത്യൻ ഭരണകൂടത്തിന്റെ ക്രിമിനലീകരണം പൂർത്തിയാക്കിയ
1975 ലെ അടിയന്തിരാവസ്ഥ മേൽ സൂചിപ്പിച്ച പ്രവണതകളുടെ സ്വാഭാവിക വികാസത്തിന്റെ ഫലമായിരുന്നു.
ഔപചാരികമായി അടിയന്തിരാവസ്ഥ പിൻ വലിച്ചെങ്കിലും എൺപതുകൾ മുതൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വല്‍ക്കരണം പൂർവ്വാധികം ശക്തിപ്പെടുകയാണുണ്ടായിട്ടുള്ളത്.
1981ലെ IMFഉപാധികളുടെ അടിസ്ഥാനത്തിൽ സമ്പദ്ഘടനയെ കൂടുതൽ ഉദാര വല്കരിച്ചതും കുത്തക നിയന്ത്രണ(MRTP)ത്തിലും,
വിദേശ നാണ്യ നിയന്ത്രണ നിയമ(FERA) ത്തിലും ഇളവുകൾ വരുത്തിക്കൊണ്ട് ബഹു രാഷ്ട്ര കുത്തകകൾക്ക് രാജ്യത്തിന്റെ
എല്ല വിധ മേഖലകളും തുറന്നിട്ടതുമായിരുന്നു ഇതിന്റെ കാരണങ്ങൾ .
ബഹുരാഷ്ട്ര ഭീമന്മാരുടേയും ആഗോള ആയുധ കുത്തകകളുടേയും സർവോപരി ചാര സംഘടനകളുടേയും കമ്മീഷൻ പറ്റുന്ന വരാണ്
ഇന്ത്യൻ ഭരണാധികാരികൾ എന്നു തുറന്നു കാട്ടുന്ന നിരവധി സംഭവങ്ങൾ 80 കളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി
118 കോടികൈകൂലിവാങ്ങിയ മിറാഷ് വിമാന ഇടപാട് ,400 കോടി കമ്മീഷൻ വാങ്ങിയ ബോഫോഴ്സ് ഇടപാട് തുടങ്ങിയ എണ്ണമറ്റ ഇടപാടുകളിലൂടെ ആയിരക്കണക്കിന്ന് കോടി രൂപ ഇന്ത്യൻ ബരണകൂട നേതൃത്വങ്ങൾ തരപ്പെടുത്തുകയുണ്ടായി.
ലോകസഭാ രേഖകളിൽ നിന്നും വ്യക്തമാകുന്നതു പോലെ 82-91 കാലത്ത് മാത്രം 51 ബില്യൺ ഡോളർ വിദേശ നാണ്യം
ഇന്ത്യക്ക് നഷ്ടപ്പെടുകയുണ്ടായി. യഥാർത്തത്തിലുള്ളതിന്റെ ചെറിയ ഒരളവ് മാത്രമാണ ഈ കണക്ക് .
1984 ല്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി സിഖ്കാർക്കെതിരെ നടന്ന കൂട്ടക്കൊലയും 80 കളിൽ ഉടനീളം മതന്യൂന പക്ഷങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന വർഗ്ഗീയ കലാപങ്ങളും കൂട്ടക്കൊലകളും അവയിൽ നഗര ഭൂമിയുടെ ഊഹക്കച്ചവടത്തിലേർപ്പെട്ടിട്ടുള്ള കെട്ടിട മാഫിയകളു, വഹിച്ച പങ്കും ,ഇന്ത്യൻ ബ്യൂറോക്രസിയും ,പോലീസ് രഹസ്യ പോലീസ് വിഭാഗങ്ങളും അങ്ങേയറ്റത്തെ മാഫിയാ വല്ക്കരണത്തിന്നും ,ക്രിമിനൽ വല്ക്കരണത്തിന്നും വിധേയമായിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു.
എല്ലാവിധ നിയമങ്ങളേയും ലംഘിച്ച്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയ യൂണിയൻ കാർബൈഡിന്റെ മുമ്പിൽ
ഏറ്റവും ജൂഗുപ്സാവഹമായ വിധം മുട്ടുകുത്തിയ കോടതിയും എക്സിക്യുട്ടീവുമെല്ലം ഇന്ത്യൻ ഭരണകൂടത്തിന്റെ വിധേയത്വം വിളിച്ചറിക്കുകയായിരുന്നു. നാളിതുവരെ ഈ ഗാന്ധിയന്മാര് അടിച്ചു മാറ്റിയ തുകയുടെ കണക്കെടുക്കാന്‍ മുതിരുന്നില്ല ,,,
90കൾ മുതലുള്ള സാമ്രാജ്യത്വ ആഗോളീകരണ കാലത്ത് ബഹുരാഷ്ട്ര കുത്തകകളും ഊഹമൂലധന ശക്തികളും അവരുടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും ഉപയോഗശൂന്യമായ യന്ത്രങ്ങളും സ്പെയർ പാർട്ടുകളും നവീകരണത്തിന്റെ പേരിലും പുത്തൻ പദ്ധതിയുടെ രൂപത്തിലും പുത്തൻ കൊളോണിയൽ രാജ്യങ്ങളുടെ മേൽ കെട്ടിയേല്പ്പിക്കാൻ നേതാക്കന്മാർക്കും ബ്യൂറോക്രാറ്റുകൾക്കും നല്‍കിവന്ന കമ്മീഷനുകൾക്കും /കൈക്കൂലികൾക്കുമുള്ള നിർക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിട്ടുണ്ട് .
ഇടപാടുകൾക്ക് നേരത്തെ 10 ശതമാനമായിരുന്നതെങ്കിൽ ആഗോളീകരണകാലത്ത് 30നും മേലെ എത്തിയിരിക്കുന്നു.കരിമ്പട്ടികയിൽ പ്റ്റുത്തിയതാണെങ്കിൽ കമ്മീഷൻ തുക വർദ്ധിക്കും.
ഇതിന്റെ രാഷ്ട്രീയം ഇങ്ങനെ .
1940 കളിൽ ഒട്ടേറെ മൂന്നാം ലോകരാജ്യങ്ങൾ സാമ്രാജ്യത്വങ്ങളുടെ കൊളോണിയൽ ദാസ്യത്തിൽ നിന്നും ഔപചാരികമായി സ്വാതന്ത്ര്യം നേടുകയുണ്ടായി.
രണ്ടാം പോകയുദ്ധത്തെ തുടർന്നു കോളനികളെ പഴയമട്ടിൽ അടിച്ചമർത്തി നിർത്താനാവാത്ത വിധം സ്വാതന്ത്ര്യ പോരാട്ടങ്ങൾ ശക്തിയാർജ്ജിച്ചതും,മാത്രമല്ല ചൈന വിയറ്റ്നാം തുടങ്ങി പലരാജ്യങ്ങളിലും കമ്യുണിസ്റ്റ്കാർ വിമോചനപ്രസ്താനത്തിന്റെ മുൻപന്തിയിലേക്ക് വന്നതുമായ സാഹചര്യത്തിലാണ്.സാമ്രാജ്യത്വ ശക്തികൾ ഈ രാജ്യങ്ങൾക്ക് “സ്വാതന്ത്ര്യം ”നല്കി തങ്ങളുടെ കൂടെ നിർത്താൻ ‘ഡി കോളനൈശേഷൻ’എന്ന പദ്ധതി നടപ്പിലാക്കിയത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അധികാരത്തിൽ വന്ന ഭരണ വർഗ്ഗങ്ങൾ രാജ്യത്തെ സാമ്രാജ്യത്വ മൂലധനവുമായി കണക്ക് തീർത്ത് രാജ്യത്തെ മോചനത്തിലേക്ക് നയിക്കാൻ കഴിവും തയ്യാറുമുള്ളവരുമായിരുന്നില്ല .
പകരം സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളായ ലോക ബാങ്ക്,ഐ എം എഫ്, ഗാട്ട് തുടങ്ങിയവയുടെ കാർമികത്തിൽ കടമായും നിക്ഷേപമായും വിദേശ മൂലധനത്തെ വിളിച്ച് കൊണ്ടു വന്നുരാജ്യത്തെ വികസിപ്പിക്കാനെന്ന പേരിൽ നടപ്പിലാക്കിയ നയങ്ങൾ പടി പടിയായി രാജ്യത്തെ പുത്തൻ കൊളോണിയൽ അടിമത്തത്തിലേക്കും വിദേശ കടക്കെണിയിലേക്കും തള്ളി വിടുകയായിരുന്നു.
പിന്നോക്കവസ്ഥ പരിഹരിക്കാനെന്ന പേരിൽ ഉദാര വല്കരണം ,ഘടനാക്രമീകരണം ,ആഗോള വല്കരണം എന്നിങ്ങനേയുള്ള
തീവ്ര കൊള്ളക്കുള്ള പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കി.
ഈ പദ്ധതികൾ 70 കളിൽനടപ്പിലാക്കിയ ബ്രസീൽ,മെക്സിക്കോ ,അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ പാദസേവകരായ ഭരണാധികാരികളെ ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കിയിരുന്നു.
ആ രാജ്യങ്ങളിൽ വലിയ വികാസങ്ങളുണ്ടാക്കുന്നതായി ആദ്യഘട്ടങ്ങളിൽ കണക്കുകൾ നിരത്തി വൻ പ്രചരണങ്ങൾ അഴിച്ചു വിട്ടിരുന്നു.
പിന്നീട് അധിവേഗം ആ രാജ്യങ്ങൾ ഭീകരമായ കടക്കെണിയിൽ അകപ്പെടുകയും മഹാ ഭൂരിപക്ഷം ജന വിഭാഗങ്ങളും
കടുത്ത പട്ടിണിയിലേക്കും,ദാരിദ്ര്യത്തിലേക്കും പാപ്പരീകരണത്തിലേക്കും നിപതിക്കുകയും ചെയ്തു.
ഈ രാജ്യങ്ങൾ തകർന്നതോടെ ഇതേ പദ്ധതികൾ തങ്ങളുടെ കൊള്ളക്കായി ആഫ്രിക്കൻ രാജ്യങ്ങളിലും ഫിലിപൈൻസ്.തായ്ലാന്റ്,
തെക്കൻ കൊറിയ മുതലായ ഏഷ്യൻ രാജ്യങ്ങളിലും നടപ്പിലാക്കി.
റാവു സർക്കാരും ,രാജ്യത്തെ കോൺഗ്രസ്സുകാരും ഈ രാജ്യങ്ങളുടെ വികാസം ചൂണ്ടിക്കാണിച്ചായിരുന്നു.നമ്മുടെ രാജ്യത്തും പുത്തൻ സാമ്പത്തികം നടപ്പിലാക്കിയത്.
ഈ നയൻ നടപ്പിലാക്കിയ രാജ്യങ്ങളെക്കുറിച്ച് പിന്നീട് നാം അറിയുന്നത് പാടേ തകർന്നടിഞ്ഞതിന്റെയും പട്ടിണി മരണങ്ങളുടേയും കടുത്ത ചിത്രങ്ങളാണ് ലോകം കണ്ടത്
സോമാലിയ,ഏത്യോപ്പിയ ,ചാഡ്.....ലോകത്തിന്ന് സമ്മാനിച്ചുകൊണ്ടു അനിദിനം മുന്നേറുന്നു.
പരിഷ്കാരം നടപ്പിലാക്കിയ ഭരണാധികാരികളുടെ സ്ഥിതിയും പരിശോധിച്ചാൽ റോഹ്തേവൂയും ,ചുന്ദുഹ്വാനും ലക്ഷക്കണക്കിന്ന് കോടിയുടെ അഴിമതിയുടെ പേരിൽ ഇന്ന് ജയിലിലടച്ചിരിക്കയാണ് .
ദശ ലക്ഷക്കണക്കിന്ന് കോടി മുക്കിയ മാർക്കോസ് നാടു വിട്ടോടി.
തായ്ലാന്റിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ജയിലടച്ച് പട്ടാളം അധികാരം പിടിച്ചെടുത്തു.
ഇങ്ങിനെയൊക്കെ വ്യാപകമായി സംഭവിക്കുമ്പോഴും സാമ്രാജ്യ്ത്വ കാർമ്മികത്തിൽ തുടരുന്ന ഭരണാധികാരികൾ ഇതേ നയങ്ങൾ തുടരുന്നതിന്നാണ് ഏറെ താല്‍പ്പര്യം കാണിക്കുന്നത്.
വ്യവസ്തയുടെ വിശ്വാസ്യത നില നിർത്താൻ ,ഉയർന്നു വരുന്ന ജനരോഷം തണുപ്പിക്കാനും തിരിച്ചു വിടാനും സാമ്രാജ്യത്വം ഫലപ്രദമായി ഇടപെടുമെന്ന് ധൈര്യം ഇവർക്ക് കൂട്ടിന്നുണ്ട്.
ഇന്തയിലും ഉദാരവല്കരണവും ആഗോള വല്ക്കരണവും ശക്തിപ്പെട്ടതോടെ കേന്ദ്രവും സംസ്ഥാനവും മാറി മാറി ഭരിക്കുന്നവർക്ക്
ഏത് തരം കറാറുകളും ആകർഷണീയമായ വ്യവസ്ഥയിൽ ഏർപ്പാടാക്കി കൊടുക്കുന്നതിന്ന് വേണ്ടി പ്രവർത്തിക്കുന്ന
നൂറ് കണക്കിന്ന് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
90 ന്ശേഷം രാജ്യത്ത് നടപ്പിലാക്കിയ ആഗോള വല്‍ക്കരണത്തിന്റെ ഭാഗമായ പുത്തൻ സാമ്പത്തിക നയം രാജ്യത്ത് നടപ്പിലാക്കിയത് കോൺഗ്രസ്സാണ്
ഈ പാർട്ടിയുടെ നയത്തെ ഉയർത്തിപ്പിടിക്കുന്ന ആർക്കും ഇന്നീ രാജ്യം എത്തിപ്പെട്ട അവസ്ഥയുടെ ഉത്തര വാദിത്വത്തിൽ നിന്ന് മാറി നില്ക്കാമെന്നു കരുതേണ്ട.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
പുത്തൻ കൊളോണിയൽ അടിമത്വത്തിലമർന്നുപോയ ,തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഏതൊരു മൂനാം ലോകരാജ്യത്തുമെന്നപോലെ
പുത്തൻ കോളോണിയൽ പ്രക്രിയ നമ്മുടെരാജ്യത്തും ആഴത്തിലായിരിക്കുന്നു എന്നും അതിനനുസൃതമായ വിധം നമ്മുടെ രാജ്യത്തെ ഭരണവർഗ്ഗ പാർട്ടികളും ഉന്നത ഉദ്യോഗസ്ഥ വിഭാഗങ്ങളും ബഹുരാഷ്ട്ര കുത്തകകളുടെ പേ റോളിലാണ് ഉള്ളത്
എന്ന് വെളിപ്പെടുത്തുകയാണ് നാളിതു വരേയുള്ള അഴിമതിക്കഥകൾ എന്നാണ്.
അവസാനമായി ഒന്നു കൂടി....
അർത്ഥശങ്കക്കിടയില്ലാത്ത വിധം സൂചിപ്പിക്കട്ടെ
ഇക്കാലത്ത് സ്വാതന്ത്ര്യ സമരകാലത്തെ ആത്മാർത്ഥതയും ത്യാഗമനോഭാവവും ,രാജ്യസ്നേഹവുമെല്ലാം നഷ്ടപ്പെട്ടുപോയി,
രാഷ്ട്രീയവും രാഷ്ട്രീയക്കാരും പാടേ ദുഷിച്ചിരിക്കുന്നു അതിനാൽ പരമാവധി രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ്
മെച്ചമെന്നുള്ള അരാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കാനല്ല ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നത്.
മറിച്ച് യഥാർത്ഥ ദേശാഭിമാന -പുരോഗമന ജനാധി പത്യ ശക്തികളുടേയും വിപ്ളവ ശക്തികളേയും ഐക്യത്തേയും അതു വഴി ഒരു സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയാവാനുള്ള അതിയായ ആഗ്രഹവുമാണ്.
2010, നവംബർ 30, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
വർത്തമാനകാല രാഷ്ട്രിയം മലീമസമായതിന്റെ അക്കംനിരത്തിപറഞ്ഞ ലേഖനം എല്ലാത്തരത്തിലും ഉചിതമായി.ഇന്നിന്റെ രാഷ്ട്രിയനെരിപ്പോടിൽ ചവിട്ടിനിക്കാൻ കഴിയാത്ത പുതുതലമുറയിൽ പെടുന്ന ഹതഭാഗ്യനാണ് ഞാനും .രാജ്യത്തിന്റെ രാഷ്ട്രിയചലനങ്ങൾ നന്നേ ഭയപ്പാടോടു കണ്ടുനിക്കുന്ന ജനകോടിക്കണക്കിനു വരുന്ന പട്ടിണിപാവങ്ങൾ ഞങ്ങളെ ഭരിക്കാനല്ല നയ്ക്കാനാണു സംവിധാനങ്ങൽ വേണ്ടതു എന്നു മുറവിളി ഉണ്ടാക്കുമ്പോളൂം ജനങ്ങളെ അടിമത്വത്തിൽനിന്നും അടിമത്വത്തിലേക്കു തള്ളിവിടുന്ന കരാറുകളുമായി പരക്കം പായുകയാണ് ഇന്ത്യാരജ്യം ഇന്നു .എൻഡോസൽഫാൻ കൊന്ന ആയിരക്കണക്കിനു ജനങ്ങളെ പുശ്ചത്തോടെ കാണുന്ന മന്ത്രിമാരുടെയും,കോർപ്രേറ്റ് ഇടനിലക്കാരുടെയും,ഭൂമാഫികളുടെയും,മനുഷ്യ അവയവങ്ങൾ കയറ്റിഅയക്കുന്നവരുടെയും ഭരണമാണു ഇന്ത്യയിൽ ഇന്നുള്ളതു. പട്ടിണിപാവങ്ങളെ വിരട്ടിയും റൊട്ടികഷണങ്ങൾ നീട്ടി വഞ്ചിച്ചും ഓട്ടുകൾനേടി മന്ത്രിയായവരിൽ നിന്നു മറ്റെന്തു തിരിച്ചുകിട്ടാൻ അഭിവാദ്യങ്ങൾ
സാമൂഹ്യബോധവും ഉത്തരവാദിത്വവും സത്യസന്ധതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹം.../
സാമൂഹ്യബോധവും ഉത്തരവാദിത്വവും സത്യസന്ധതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹം.../
പാവപ്പെട്ടവന്.... കോണ്‍ഗ്രസ്സുകാരുടെ പ്രത്യേകത, അവര്‍ക്ക് എന്തും പറയാം എന്തും ചെയ്യാം മറ്റുള്ളവര്‍ ചെയ്യുമ്പോഴും പറയുമ്പോഴും മാത്രമേ അവര്‍ക്കത് ജനാതിപത്യ പ്രശ്നമാവൂ മനുഷ്യാവകാശ പ്രശ്നമാവൂ.ഏതെങ്കിലും പ്രത്യായശാസ്ത്ര് സൈദ്ധന്തിക പ്രശ്നങ്ങളോന്നും ഒരുകാര്യത്തിലും അവരെ ഒട്ടു അലട്ടാറുമില്ല....ലാഭം ലക്ഷ്യമാക്കുകയും അത് നേടാനുള്ള ഏത് മാര്‍ഗ്ഗത്തേയും ന്യായീകരിക്കുകയും ചെയ്യുന്ന മൂലധനത്തിന്റെ പിന്തുണയിലാണ് അഴിമതി പെരുകുന്നത്,സാമൂഹ്യ-രാഷ്ട്രീയമണ്ഢലങ്ങളെ മലീമസമാക്കുന്നത് എന്നയാഥാര്‍ത്ഥ്യം ഈ കോണ്ഗ്രസ്സുകാര് നിര്‍ദ്ദാക്ഷണ്യം അവഗണിക്കുന്നതും അതുകൊണ്ടാണ്..... അതുകൊണ്ട് തന്നെയാണ് അത്തരം താല്‍പ്പര്യവുമായി വരുന്നവര്‍ ആരുതന്നെയായാലും അവരെ സംരക്ഷിക്കാനും പിന്തുണക്കാനും അവര്‍ക്ക് കഴിയുന്നതും.....ആ ഒരു പ്രത്യേകതയേയാണ്, സവിശേഷതേയാണ് കോണ്ഗ്രസ്സുകാര് “ജനാധിപത്യം”എന്നു വിളിക്കുന്നത്.
Satheesan E S ....കേരളത്തിലെ സാമൂഹ്യരംങ്ങത്ത്
അർബ്ബുദം പോലെ വളരുന്ന അഴിമതി സമസ്ത മണ്ഢലങ്ങളിലും പിടിമുറുക്കിയിരിക്കുന്നു.വില്ലേജ് ഓഫീസ് ശിപായി മുതൽ ഉന്നത ന്യാധിപന്മാർ വരെ അഴിമതിക്കാരുടെ ശൃംഖല വികസിക്കുംമ്പോൾ അതിന്ന് വില നല്‍കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്.അഴിമതി സ്ഥാപനവല്ക്കരിക്കപ്പെട്ടിരിക്ക്കുന്നു.അതിനാൽ ഏറ്റവും വലിയ അഴിമതിയെപ്പറ്റി പുറത്തുവരുന്ന വിവരങ്ങൾ പോലും നമ്മെ ഞെട്ടിക്കാതിരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ