2010, ഡിസംബർ 16, വ്യാഴാഴ്‌ച

പെട്രോളിയം വിലനിയന്ത്രണം പുന:സ്ഥാപിക്കുക

പെട്രോൾ വില ലിറ്ററിന്ന് 2രൂപാ 95 പൈസ വർദ്ധിപ്പിച്ചു.
ഡീസൽ 22ന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിക്കും.
ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പമ്പുകളിൽ 14 ന്ന് അർദ്ധരാത്രിയോടെ
വർദ്ധനവ് നിലവിൽ വരും.
പെട്രോൾ വില നികുതികളടക്കം 59 രൂപയാകും.
6 മാസത്തിന്നിടയിൽ ലിറ്ററിന്ന് 8.41 രൂപയുടെ വർദ്ധനവ്(18%).
ജൂൺ 26ന്ന് പെട്രോൾ വില നിയന്ത്രണം എടുത്തുകളഞ്ഞതിന്ന് ശേഷമുള്ള നാലാമത്തെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
ഇറക്കുമതി ലിറ്ററിന്ന് 26 രൂപ മാത്രമായിരിക്കെ 33 രൂപയോളം നികുതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ എക്സൈസ് ,കസ്റ്റസ് തീരുവകളും -സംസ്ഥാന സർക്കാറിന്റെ
വില്പ്പന നികുതിയും ഭീമമായ തോതിലാണ് ഇതിൽ ചുമത്തിയിട്ടുള്ളത്.
ഇപ്പോൽ തന്നെ പെട്രോളിയം ഉല്പ്പന്നങ്ങൾക്ക് ലോകത്തേറ്റവും വലിയ
വിലയുള്ള രാജ്യമാണ് ഇന്ത്യ.
ബംഗ്ളാ ദേശിലേയും,ശ്രീലങ്കയുമടക്കം ഇതിനേക്കാൾ കുറഞ്ഞ വിലയാണ് നിലവിലുള്ളത്.
വാസ്തവത്തിൽ ഇന്ത്യയിൽ പെട്രോലിയം വിലകൾ ഏറ്റവും ഉയർന്നു നില്ക്കുന്നതിന്റെ കാരണം
ആഗോള പെട്രോളിയം വിലയുടെ വർദ്ധനവ് മാത്രമല്ല.
പെട്രോളിയം മേഖലയിൽ നിന്നും സർക്കാർ വിവിധ രൂപങ്ങളിൽ സമാഹരിക്കുന്ന നികുതികളാണ്.
ഉദാഹരണത്തിന്ന് 2004 ൽ മന്മോഹൻ സർക്കാർ അധികാരത്തിലേക്ക് വരുമ്പോൾ
പെട്രോളിയം രംഗത്ത് നിന്നും
വിവിധ ഇനത്തിലൂടെ സർക്കാർ സമാഹരിച്ചിരുന്നത് 75000 കോടി രൂപയായിരുന്നെങ്കിൽ
2008 അവസാനിക്കുമ്പോൾ അത് രണ്ട് ലക്ഷം കോടിയോളമായി അത് വർദ്ധിച്ചിരുന്നു.
ഇന്ത്യയുടെ പെർട്രോൾ വിലയുടെ 52 ശതമാനവും ഡീസൽ വിലയുടെ 31 ശതമാനവും
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന വിവിധ നികുതികളാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിലക്ക് പുറമേ
ഈ നികുതി ഭാരം കൂടി വരുന്നത് കൊണ്ടാണ് ലോകത്തേറ്റവും ഉയർന്ന പെട്രോളിയം വിലയുള്ള രാജ്യമായി ഇന്ത്യ മാറിയത്.
ഇതിന്നിടയിലാണ് പെട്രോളിയം രംഗത്ത് ആഗോളീകരണ ഉദാരീകരണ നയങ്ങളുടെ ഫലമായി
സ്വകാര്യ മേഖലയുടെ പങ്ക് വർദ്ധിക്കുന്നതും
റിലയൻസ് പോലുള്ള ഊഹക്കുത്തകകളുടെ സമ്മർദ്ദത്തിന്ന് വഴങ്ങി
ഈ രംഗത്ത് സർക്കാർ തുടർന്ന് പോന്നിരുന്ന വില നിയന്ത്രണ സംവിധാനം ദുർബ്ബലപ്പെടുത്താനുള്ള
നീക്കങ്ങൾ ആരംഭിക്കുന്നതും.
വാസ്തവത്തിൽ പെട്രോളിയം രംഗത്തെ വിലനിയന്ത്രണ സംവിധാനം
(Administered Price Mechanisam)
ആദ്യമായി അട്ടിമറിച്ചത് 2002 ൽ വാജ്പേയി സർക്കാറാണ്.
ഇതിന്റെ ഭാഗമായി രാജ്യത്ത് നിലനിന്നിരുന്ന എണ്ണ കരുതൽ നിധി (Oil Pool Account) സംവിധാനവും അർത്ഥരഹിതമായി.
അന്താരാഷ്ട്ര എണ്ണവില കൂടുമ്പോൾ കരുതൽ നിധിയിലെ പണമുപയോഗിച്ചു
എണ്ണവില പിടിച്ചു നിർത്തുകയും
അന്താരാഷ്ട്ര വിലകൾ കുറയുമ്പോൾ കിട്ടുന്ന ലാഭം നിധിയിലേക്ക്
നിക്ഷേപിക്കുകയും ചെയ്യുന്ന രീതി വഴി
ദീർഘകാലം പെട്രോളിയം വിലകൾ സുസ്ഥിരമായി നിർത്തുകയായിരുന്നു പതിവ്.
ഇതാണ് ബി ജെ പി സർക്കാർ ഇല്ലാതാക്കിയത്.
എന്നാൽ വില നിയന്ത്രണ സംവിധാനം ഔദ്യോഗികമായി ഇല്ലാതായേങ്കിലും
പെട്രോളിയം വിലകൾ തുടർന്നും സർക്കാർ നിയന്ത്രിക്കുന്ന രീതി പിന്തുടരുകയായിരുന്നു,
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേയും പെട്രോളിയം രംഗത്തെ ആഗോള ഊഹക്കുത്തകളുടെ
പിടിയയഞ്ഞതിന്റേയും പശ്ചാത്തലത്തിൽ 2008 മധ്യത്തിൽ വീപ്പക്ക് 147 ഡോളറായിരുന്ന അസംസ്കൃത എണ്ണവില
ഏതാനും മാസംകൊണ്ട് കുത്തനെ ഇടിഞ്ഞ് മൂന്നിലൊന്നായി ചുരുങ്ങി.
എന്നാൽ ഈ സാഹചര്യത്തിൽ വിലനിയന്ത്രണ സംവിധാനം ഉപയോഗിച്ച്
എണ്ണയുടെ ആഭ്യന്തര വിലകൾ കുത്തനെ കുറക്കേണ്ടുന്നതിന്ന് പകരം
റിലയൻസ് പോലുള്ള് കോർപ്പറേറ്റ് കുത്തകകളുടെ സമ്മർദ്ദപ്രകാരം
വിലകൾ കുറക്കാൻ സർക്കാർ തയ്യാറായില്ല.
എണ്ണക്കമ്പനികളും സ്വകാര്യകുത്തകകളും ഇതുമൂലം പതിനായിരക്കണക്കിന്ന് കോടിരൂപയാണ്
കുറഞ്ഞകാലം കൊണ്ട് ജനങ്ങളിൽ നിന്നും അടിച്ചു മാറ്റിയത്.
ഇതിനൊക്കെ നേതൃത്വം കൊടുത്തത് പെട്രോളിയം മന്ത്രിയായിരുന്നു.
ഇന്ത്യയുടെ ഊർജ്ജപ്രതിസന്ധിക്ക് അയവ് വരുത്തി ആഭ്യന്ത്ര ഇന്ധനവിലകൾ ഇപ്പോഴുള്ളതിന്റെ
നേർപകുതിയാക്കാമായിരുന്ന ഇറാൻ- ഇന്ത്യാ വാതക ക്കുഴൽ പദ്ധതിയും
അമേരിക്കയുടെ താല്പ്പര്യ പ്രകാരം അട്ടിമറിച്ചു.
അതോടൊപ്പം ആഭ്യന്തര എണ്ണപര്യവേഷണ രംഗത്തു നിന്നും പൊതുമേഖലയെ
പൂർണ്ണമായും അകറ്റി നിർത്തുകയും തന്ത്രപ്രധാനമായ ഈ രംഗം
റിലയൻസ് പോലുള്ള ഊഹ-കോർപ്പറേറ്റ് കുത്തകകൾക്ക് അടിയ്റവ് വെക്കുകയും ചെയ്തു.
പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലൂടെ
സാമ്രാജ്യത്വ ദല്ലാൾ മൂലധന താല്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വന്നതോടെ മറ്റെല്ലാമേഖലകളിലെന്നപോലെ പെട്രോളിയം രംഗത്തും സ്വകാര്യ മൂലധനശക്തികൾ സമ്മർദ്ദം ശക്തിപ്പെടുത്തി.
അതിന്റെ ഭാഗമായിട്ടാണ് ജൂണിൽ പെട്രോളിയം ഉല്പ്പന്നങ്ങളുടെ മേലുള്ള വിലനിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞത്.
അന്താരാഷ്ട്ര പെട്രോളിയം വില ഉയർന്നു തുടങ്ങിയിട്ടുള്ള സാഹചര്യത്തിൽ
സർക്കാർ ഇടപെടൽ പൂർണ്ണമായും അവസാനിപ്പിച്ച് എണ്ണക്കമ്പനികൾക്ക് വിലനിർണ്ണയാവകാശം കൈവശപ്പെടുത്താനായാൽ,
ആഭ്യന്തരമായി ഖനനം ചെയ്തെടുക്കുന്ന അസംസ്കൃത എണ്ണക്ക്
വീപ്പയൊന്നിന്ന് സർക്കാറിലേക്ക് അടക്കുന്ന തുച്ചമായ തുകയൊഴിച്ചാൽ
ബാക്കി മുഴുവൻ തങ്ങളുടെ കീശയിലേക്ക് ഒഴുക്കാൻ സൗകര്യമുള്ള സാഹചര്യം ഇതു വഴി സൃഷിടിക്കപ്പെട്ടു.
പൊതുമേഖലക്ക് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സാഹചര്യം നിലനില്ക്കുമായിരുന്നില്ല.
പറഞ്ഞുവരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
പെട്രോളിയം വിലവർദ്ധനവ് മറ്റെല്ലാ മേഖലയിലും വ്യാപിക്കും,
യാത്രാക്കൂലിയടക്കം ഭക്ഷണവും നിത്യോപയോഗ സാധനങ്ങൾ ഉപ്പുതൊട്ട് കർപ്പൂരം വരേയുള്ള
എല്ലാറ്റിനേയും വർദ്ധിപ്പിക്കും.
ജനജീവിതം കൂടുതൽ ദുസ്സഹമാക്കും.
ഇത്രയേറെ പൊതു ജീവിതത്തേ ബാധിക്കുന്ന
ഒരു വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നികുതികൾ വെട്ടിക്കുറച്ച് കൊണ്ട്
പൊട്രോളിയം വിലകൾ പിടിച്ചു നിർത്താൻ ഇരുവിഭാഗങ്ങളിലും
ശക്തമായ സമ്മർദ്ദം ചെലുത്താൻ മുന്നോട്ട് വരണമെന്നാണ്.

2 അഭിപ്രായങ്ങൾ:

kadathanadan:കടത്തനാടൻ പറഞ്ഞു...

പൊതുമേഖലാ എണ്ണക്കമ്പാനികളാണ്‌ ഇപ്രകാരം വിലവർദ്ധിപ്പിക്കുന്നത് എങ്കിലും റിലയൻസ് പോലുള്ള കോർപ്പറേറ്റ് എണ്ണക്കുത്തകകളുടെ ശക്തമായ സമ്മർദ്ദമാണ് ഇതിന്ന് പിന്നിൽ. അതുകൊണ്ട് തന്നെ വലത് പക്ഷ മാധ്യമങ്ങളും സ്വതന്ത്ര ബുദ്ധി ജീവികളും ഇക്കാര്യം കണ്ടതായിപ്പോലും നടിക്കുന്നില്ല.ആയതിനാൽ പരമാവധി പ്രതിഷേധം ഇക്കാര്യത്തിൽ ബോധപൂർവ്വം ഉയർത്തിക്കൊണ്ടു വന്നെങ്കിലേ വിലക്കയറ്റം തടയാൻ കഴിയൂ എന്നാണ് തോനുന്നത്.
]

പാലക്കാടൻ പറഞ്ഞു...

അല്ലെങ്കില്‍ തന്നെ ഇവിടുത്തെ സാധാരണക്കാരന് ജീവിതം ദുസ്സഹമാണെങ്കില്‍ അല്ലെങ്കില്‍ ആയാല്‍ മന്ത്രിമാര്‍ക്ക് എന്താ കുഴപ്പം ? അവര്‍ ആദംബരമായ ജീവിതം ,ഭക്ഷണം ,താമസം പോരെങ്കില്‍ രണ്ടോ മൂന്നോ തലമുറക്ക് ജീവിക്കാനുള്ളത് ഇപ്പൊ തന്നെ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ടാകും സാധാരണക്കാരന് ഇവിടെ ജീവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പോയി തൂങ്ങി ചാവട്ടെ !!!അതുകൊണ്ട് തന്നെ വലത് പക്ഷ മാധ്യമങ്ങളും സ്വതന്ത്ര ബുദ്ധി ജീവികളും ഇക്കാര്യം കണ്ടതായിപ്പോലും നടിക്കില്ല.
പ്രതിഷേധിക്കുക!
പ്രതിഷേധിക്കുക!!
പ്രതിഷേധിക്കുക!!!